സൗഹൃദമത്സരത്തിൽ ബൊളീവിയയെ നാലുഗോളുകൾക്ക് തോൽപ്പിച്ച് അർജന്റീന. ലയണൽ മെസ്സി വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള അർജന്റീനയുടെ ആദ്യമത്സരം കൂടിയാണിത്.
19-ാം മിനിറ്റിൽ സ്‌ട്രൈക്കർ ലൗട്ടാരോ മാർട്ടിനസാണ് ആദ്യ ഗോളടിച്ചത്. പിന്നാലെ 29-ാം മിനിറ്റിൽ നിക്കോ പാസും വലകുലുക്കി. മെസ്സി അണിഞ്ഞ പത്താം നമ്പർ കുപ്പായം നിക്കോ പാസ് ധരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. അതിനിടെയാണ് മിന്നും പ്രകടനവുമായി നിക്കോ പാസ് കളംനിറയുന്നത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീന ആദ്യപകുതിയിൽ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിൽ ക്രിസ്റ്റ്യൻ റൊമേറോ, മാനുവൽ ലോപസ് എന്നിവരും വലുകുലുക്കി. അതോടെ നാലുഗോൾ ജയത്തോടെ അർജന്റീന മടങ്ങി. ബുർക്കിൻ ഫാസോയ്‌ക്കെതിരേയാണ് അടുത്ത സൗഹൃദമൽസരം. ഈ മൽസരത്തിലും മെസ്സി കളിക്കില്ല. അതിന് ശേഷം ഒക്ടോബർ ആറിന് ബെനിനെതിരേയാണ് മെസ്സി അവസാനമായി ദേശീയകുപ്പായത്തിൽ കളത്തിലിറങ്ങുക.
മെസ്സിയുടെ വിടവാങ്ങൽ മത്സരവുമായി ബന്ധപ്പെട്ട് വിപുലമായ ചടങ്ങുകൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
