ഏഷ്യൻ ഗെയിംസ് ഗുസ്തിയിൽ 97 കിലോഗ്രാം വിഭാഗത്തിൽ നിതേഷ് സിവാചിന് വെള്ളി

OCTOBER 2, 2026, 8:52 AM

ഏഷ്യൻ ഗെയിംസിലെ ഗ്രീക്കോറോമൻ ഗുസ്തിയിൽ ഇന്ത്യയുടെ സ്വർണത്തിനായുള്ള നീണ്ട കാത്തിരിപ്പ് തുടരുന്നു. പുരുഷന്മാരുടെ 97 കിലോഗ്രാം വിഭാഗം ഫൈനലിൽ ജപ്പാന്റെ യൂറി നകസാറ്റോയോട് 0-4ന് തോറ്റതോടെ ഇന്ത്യൻ താരം നിതേഷ് സിവാചിന് വെള്ളിയിൽ തൃപതിപ്പെടേണ്ടിവന്നു.

ഫൈനലിൽ തുടക്കത്തിൽ തന്നെ നിതേഷ് രണ്ട് ഓൺവൺ ഗ്രിപ്പ് ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിച്ചെങ്കിലും നകസാറ്റോ കടുത്ത പ്രതിരോധം തീർത്തു. മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ നിതേഷിനെ പുറത്തേക്ക് തള്ളിയ ജാപ്പനീസ് താരം രണ്ട് പോയിന്റ് സ്വന്തമാക്കി. ഗ്രൗണ്ട് പൊസിഷനിലായ നിതേഷ് ശക്തമായ പ്രതിരോധം കാഴ്ചവച്ചെങ്കിലും നകസാറ്റോയ്ക്ക് ലീഡ് ഉയർത്താനായി.

രണ്ടാം ഘട്ടത്തിലും നകസാറ്റോ സമ്മർദം തുടർന്നു. നിതേഷിനെ ബാലൻസ് തെറ്റിച്ച ശേഷം ടേക്ക്ഡൗൺ നേടിയാണ് ജാപ്പനീസ് താരം ലീഡ് 4-0 ആക്കിയത്. മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കെ തിരിച്ചുവരാൻ നിതേഷ് ശ്രമിച്ചെങ്കിലും നകസാറ്റോയുടെ പ്രതിരോധം മറികടക്കാനായില്ല.

vachakam
vachakam
vachakam

നിതേഷിന്റെ വെള്ളിയോടെ ഏഷ്യൻ ഗെയിംസിലെ ഗ്രീക്കോറോമൻ വിഭാഗത്തിൽ ഇന്ത്യയുടെ സ്വർണത്തിനായുള്ള കാത്തിരിപ്പ് വീണ്ടും നീളുകയാണ്. 1962ലാണ് ഇന്ത്യ അവസാനമായി ഈ വിഭാഗത്തിൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടിയത്. ജക്കാർത്തയിൽ മലവ സിങ് 52 കിലോഗ്രാം വിഭാഗത്തിലും ഗണപത് അന്ദൽക്കർ 97 കിലോഗ്രാമിന് മുകളിലുള്ള വിഭാഗത്തിലും സ്വർണം നേടിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam