പൈതൃക നെൽവിത്തുകളുടെ കാവലാളായ ചെറുവയല്‍ രാമന്‍ അന്തരിച്ചു

OCTOBER 14, 2026, 6:16 AM

കോഴിക്കോട്: പരാമ്പര​ഗത കർഷകൻ പ​ത്മ​ശ്രീ ചെറുവയൽ രാമൻ അന്തരിച്ചു. 74 വയസായിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കവേയാണ് അന്ത്യം. ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു. 

വയനാട്ടിലെ കുറിച്യ വിഭാഗത്തില്‍ പെട്ട ചെറുവയല്‍ രാമനെ അപൂര്‍വയിനം വിത്തുകളുടെ കാവല്‍ക്കാരനായാണ് ലോകമെങ്ങും അറിയപ്പെട്ടിരുന്നത്. ഈ പരിശ്രമങ്ങള്‍ക്കാണ് രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചത്. 2023 റിപ്പബ്ലിക്ക് ദിനത്തിൽ അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്തു.

പാരമ്പരാ​ഗത കൃഷിയുടെയും പാരിസ്ഥിതിക അറിവിൻ്റെയും പാഠപുസ്തകമായിരുന്നു ചെറുവയൽ രാമൻ. പരമ്പരാ​ഗത കൃഷിരീതിയെക്കുറിച്ച് പഠിക്കാനായി കമ്മനയിലെ ചെറുവയൽ വീട്ടിലേയ്ക്ക് എത്തുന്നവർക്കെല്ലാം കൃഷിയെക്കുറിച്ചുള്ള പാഠം പകർന്ന് നൽകാൻ ഏറെ തൽപ്പരനായിരുന്നു അദ്ദേഹം. 

vachakam
vachakam
vachakam

പത്താം വയസ്സ് മുതല്‍ മണ്ണില്‍ പണിയെടുക്കാന്‍ തുടങ്ങിയ അദ്ദേഹം, അമ്മാവന്‍ നല്‍കിയ 40 ഏക്കര്‍ ഭൂമിയിലാണ് കൃഷിയെ ഗൗരവത്തിലെടുക്കുന്നത്. ഹൈബ്രിഡ് വെറൈറ്റികളും ജനിതകവിത്തുകളും വന്നെത്തിയെങ്കിലും പൈതൃകമായി ചെയ്തുവെന്ന കൃഷിരീതികളും വിത്തിനങ്ങള്‍ സൂക്ഷിച്ചുവച്ചുമാണ് അദ്ദേഹത്തിന്റെ കൃഷി.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam