നെടുമ്പാശേരി അപകടത്തിൽ മരിച്ച പെൺകുട്ടികളെ അപകീർത്തിപ്പെടുത്തി; കെ.പി. ശശികലയ്ക്കെതിരെ പരാതി

OCTOBER 14, 2026, 6:54 AM

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ മരിച്ചവരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്ക്കെതിരെ പരാതി. ആലുവയിലെ സി.പി.ഐ. നേതാവ് ഷിഹാബ് പറേലിയാണ് നെടുമ്പാശേരി പൊലീസിൽ പരാതി നൽകിയത്.

അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ശശികല നേരത്തെ പറഞ്ഞിരുന്നു. ശശികല ഫോണിൽ വിളിച്ചതായും കുടുംബം ആരോപിച്ചിരുന്നു.

അപകടത്തിൽ മരിച്ച പെൺകുട്ടികളെ അധിക്ഷേപിച്ചെന്ന ആരോപണവുമായി ഗോപികയുടെ കുടുംബവും രംഗത്തെത്തിയിരുന്നു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തെ വർഗീയവൽക്കരിക്കാനും പെൺകുട്ടികളുടെ സ്വഭാവഹത്യ നടത്താനും ശ്രമിക്കുന്നുവെന്നാണ് ഗോപികയുടെ പിതാവ് പ്രദീപ് കുമാർ, മാതാവ് സജിത, പിതൃസഹോദരൻ എം.ആർ. അനിൽകുമാർ എന്നിവർ ആരോപിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam