അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം:  യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കൽ അറസ്റ്റിൽ

NOVEMBER 3, 2026, 7:55 PM

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത് കൊണ്ടുവന്നപ്പോൾ അക്രമം നടത്തിയ സംഭവത്തിലാണ് ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരെ പൊലീസ് പ്രതിചേർത്തേക്കും.

ജൂലൈ 11ന് നടന്ന അക്രമത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷിബു ഉണ്ണിത്താനെതിരെയും കണ്ടാലറിയാവുന്ന 20ഓളം പേർക്കെതിരെയും അടൂർ പൊലീസ് കേസെടുത്തിരുന്നു. ഷിബു ഉണ്ണിത്താൻ മുൻകൂർ ജാമ്യം നേടിയെങ്കിലും മറ്റ് പ്രതികൾക്കെതിരെ യാതൊരു നടപടിയുമുണ്ടായില്ല. പൊലീസ് സ്റ്റേഷനിലെ അക്രമവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് പുതിയ നീക്കം

 അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ ഒടുവിൽ നടപടി തുടങ്ങിയിരിക്കുകയാണ് പൊലീസ്. യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് അറസ്റ്റിലായി. ജയകൃഷ്ണൻ പള്ളിക്കൽ ആണ് അറസ്റ്റിലായത്. ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ തടഞ്ഞ സംഭവത്തിൽ പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.

vachakam
vachakam
vachakam

കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ കേസെടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. സ്റ്റേഷനിലെ സിസിടിവി ദൃശ്യം പൂർണമായി പുറത്തുവന്നതോടെയാണ് മറ്റു പ്രതികളെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയത്. മറ്റു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെയും ഉടൻ അറസ്റ്റ് ചെയ്യും. ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിയാക്കുന്നതിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam