2030 ഫിഫ ലോകകപ്പ് സംപ്രേഷണാവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ് 

OCTOBER 14, 2026, 5:37 AM

ലോകപ്രശസ്ത ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ്  ചരിത്രത്തിൽ ആദ്യമായി ഒരു പുരുഷ ലോകകപ്പ് ഫുട്ബോളിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കി. 2030-ലെ ഫിഫ ലോകകപ്പിന്റെ സ്പെയിനിലെ എക്സ്ക്ലൂസീവ് സംപ്രേഷണാവകാശമാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. 

സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 48 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ മുഴുവൻ 104 മത്സരങ്ങളും നെറ്റ്ഫ്ലിക്സിലൂടെ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഇടപാടിന്റെ തുക ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ലോകകപ്പിന്റെ ശതാബ്ദി വർഷമായ 2030-ൽ, ആദ്യ ടൂർണമെന്റിന് വേദിയായ ഉറുഗ്വേ, അർജന്റീന, പരാഗ്വേ എന്നീ രാജ്യങ്ങളിൽ ഓരോ മത്സരങ്ങൾ വീതം നടത്തിയ ശേഷമാകും പ്രധാന ടൂർണമെന്റ് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും മാറ്റുന്നത്. 

vachakam
vachakam
vachakam

സാധാരണയായി പരമാവധി പ്രേക്ഷകരിലേക്ക് എത്തുന്നതിനായി ഫിഫ ഇത്തരം വലിയ ടൂർണമെന്റുകളുടെ അവകാശം സൗജന്യ ടെലിവിഷൻ സംപ്രേഷണക്കാർക്കാണ് നൽകാറുള്ളത്. എന്നാൽ നെറ്റ്ഫ്ലിക്സ് കരാറിനൊപ്പം ഒരു പ്രധാന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam