മുന് ഇന്ത്യന് ഓള്റൗണ്ടറും ഇതിഹാസ താരവുമായ യുവരാജ് സിങ് ഇനി ഡല്ഹി ക്യാപിറ്റല്സ് പരിശീലക സംഘത്തില്. മുഖ്യ പരിശീലകനായി സൗരവ് ഗാംഗുലി എത്തിയതിനു പിന്നാലെയാണ് യുവിയും കോച്ചിങ് സംഘത്തിലെത്തുന്നത്. സഹ പരിശീലകന്, ബാറ്റിങ് കോച്ച് എന്നിങ്ങനെ ഇരട്ട റോളുകളിലാണ് യുവിയുടെ നിയമനം.
കരിയറില് ആദ്യമായാണ് യുവരാജ് ഒരു ടീമിന്റെ പരിശീലക സംഘത്തില് എത്തുന്നത്. മുന് താരത്തിന്റെ വരവ് ഡല്ഹി ടീം സ്ഥിരീകരിച്ചു. ഇന്ത്യൻ ക്യാപ്റ്റനായിരുന്ന കാലത്ത് അന്ന് ടീമിലെ യുവ താരമായിരുന്ന യുവരാജിനെ ഏറ്റവും അധികം പിന്തുണ നൽകിയ ആളാണ് ഗാംഗുലി. അന്നത്തെ കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും സംഭവിക്കുകയാണ് ഡൽഹി ടീമിലൂടെ എന്നതും യുവിയുടെ വരവിനെ ശ്രദ്ധേയമാക്കുന്നു.
കഴിഞ്ഞ കുറച്ചു കാലമായി പല മുന്നിര ഇന്ത്യന് താരങ്ങളുടേയും ബാറ്റിങ് മെന്ററായി പ്രവര്ത്തിച്ചതിന്റെ മുന്പരിചയമുള്ള താരമാണ് യുവരാജ്. മലയാളി താരം സഞ്ജു സാംസണ് അടക്കമുള്ളവര് യുവിയില് നിന്നു ബാറ്റിങ് പാഠങ്ങള് പഠിച്ചിട്ടുണ്ട്.
മറ്റൊരു തരത്തില് ഡല്ഹി ടീമിലേക്കുള്ള യുവിയുടെ രണ്ടാം വരവാണിത്. നേരത്തെ 2015 ഐപിഎല് സീസണില് യുവരാജ് ഡല്ഹി ക്യാപിറ്റല്സിനായി (അന്ന് ഡല്ഹി ഡെയര്ഡെവിള്സ്) കളിച്ചിട്ടുണ്ട്. അന്ന് 16 കോടിയ്ക്ക് ഡല്ഹി ലേലത്തില് യുവരാജിനെ ടീമിലെത്തിച്ചത് ഐപിഎല് റെക്കോര്ഡായിരുന്നു. ആ സീസണില് ഡല്ഹി കളിച്ച 14 മത്സരങ്ങളിലും താരം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
