കഴിഞ്ഞരാത്രി നടന്ന മറ്റൊരു മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് 4-3ന് ഇറ്റാലിയൻ ക്ളബ് എ.എസ് റോമയെ തോൽപ്പിച്ചു. റോമയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 1-3ന് പിന്നിട്ടുനിന്ന ശേഷമായിരുന്നു റയലിന്റെ ജയം. നിശ്ചിത സമയത്തിന്റെ അവസാന ഏഴുമിനിട്ടിനിടെയാണ് റയൽ മൂന്നുഗോളുകൾ നേടിയത്.
20-ാം മിനിട്ടിൽ മാർട്ടിൻ ഡി റൂണിലൂടെയാണ് റോമ സ്കോറിംഗ് തുടങ്ങിവച്ചത്. 25-ാം മിനിട്ടിൽ കിലിയൻ എംബാപ്പെ സമനിലപിടിച്ചെങ്കിലും 51,57 മിനിട്ടുകളിലായി ഡോണിൽ മാലെൻ നേടിയ ഗോളുകൾക്ക് റോമ മുന്നിലെത്തി.
83-ാം മിനിട്ടിൽ കാർലോസ് എസ്.പിയിലൂടെയാണ് റയൽ വീണ്ടും തിരിച്ചടിക്കാൻ തുടങ്ങിയത്. 85-ാം മിനിട്ടിൽ എൻഡ്രിക്ക് സമനില ഗോളും 90-ാം മിനിട്ടിൽ അന്റോണിയോ റൂഡിഗർ വിജയഗോളും നേടി. സീസണിലെ രണ്ടാം വിജയം നേടിയ റയൽ ആറു പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
