മാഞ്ചസ്റ്റർ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ പ്രാഥമിക റൗണ്ട് മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ രണ്ടിനെതിരെ നാലുഗോളുകൾക്ക് തോൽപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിലെത്തിയാണ് പി.എസ്.ജിയുടെ പടയോട്ടം.
ആദ്യ പകുതിയിൽ തന്നെ മൂന്നുഗോളുകൾ നേടി ഫ്രഞ്ച് ക്ളബ് മാഞ്ചസ്റ്ററിന്റെ മുനയൊടിച്ചിരുന്നു. 13-ാം മിനിട്ടിൽ ദെസീറേ ദുവെയിലൂടെയാണ് പി.എസ്.ജി ഗോളടി തുടങ്ങിയത്. 15-ാം മിനിട്ടിൽ ഡെംബലെ സ്കോർ ചെയ്തു. 32-ാം മിനിട്ടിൽ വിറ്റീഞ്ഞയുടെ വകയായിരുന്നു അടുത്ത ഗോൾ. 53-ാം മിനിട്ടിൽ എർലിംഗ് ഹാലാൻഡിലൂടെ ഒരു ഗോൾ തിരിച്ചടിച്ച് സിറ്റി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും 63-ാം മിനിട്ടിൽ അക്ലിയോഷേ പി.എസ്.ജിയുടെ നാലാം ഗോൾ നേടി. 75-ാം മിനിട്ടിൽ ഹാലാൻഡ് തന്നെയാണ് സിറ്റിയുടെ രണ്ടാം ഗോളും നേടിയത്.
പ്രാഥമിക റൗണ്ടിൽ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആറുപോയിന്റുമായി പി.എസ്.ജിയാണ് ഒന്നാമത്. ആദ്യമത്സരം മാത്രം ജയിച്ച സിറ്റി മൂന്ന് പോയിന്റുമായി 17-ാം സ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
