ആലപ്പുഴ: ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. നീതി ആയോഗിന്റെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം വെറും 0.55 ശതമാനം മാത്രമാണ് കേരളത്തിലെ ദാരിദ്ര്യ നിരക്ക്.
കൂടാതെ മുൻ എൽഡിഎഫ് സർക്കാർ 2025 നവംബർ 1-ന് കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. അങ്ങനെയുള്ള സംസ്ഥാനത്ത് നിന്നാണ് അതീവ ദുഖകരമായ വാർത്ത പുറത്ത് വരുന്നത്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിയിൽ കടുത്ത പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടു വയസ്സുകാരൻ മരിച്ചെന്ന വാർത്തയാണ് പുറത്ത് വരുന്നത്.
വളരെ അധികം ദരിദ്രാവസ്ഥയിൽ വലിയകുളങ്ങരയിൽ വാടകഷെഡിൽ കഴിഞ്ഞിരുന്ന കുടുംബത്തിലെ ആറാമത്തെ കുട്ടിയാണ് മരിച്ചത്.
മാതാവ് പ്രസവത്തിനായി ആശുപത്രിയിലായിരുന്നതിനാൽ അച്ഛനൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ കുട്ടിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കുട്ടി ഗുരുതരമായ പോഷകാഹാരക്കുറവ് മൂലമാണ് മരണപ്പെട്ടതെന്ന് വ്യക്തമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
