കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേള മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയായിരിക്കും മുഖ്യാതിഥി. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ നേതൃത്വത്തിൽ ഇന്ന് സംഘാടക സമിതി അവലോകന യോഗം ചേർന്നാണ് ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം കൈകൊണ്ടത്. ഒക്ടോബർ 25 മുതൽ 31 വരെയാണ് സംസ്ഥാന സ്കൂൾ കായികമേള നടക്കുക.
ഈ മാസം 25 നാണ് 7 ദിവസം നീണ്ടുനിൽക്കുന്ന കായികമേളക്ക് മുഖ്യമന്ത്രി തിരികൊളുത്തുക. തിരുവനന്തപുരത്ത് നിന്നുള്ള ട്രോഫി പ്രയാണവും കാസർകോട് നിന്നുള്ള ദീപശിഖാ പ്രയാണവും ഈ മാസം 25 ന് രാവിലെ കോഴിക്കോട് ബീച്ചിൽ സംഗമിക്കും.
നഗരപ്രദക്ഷിണം നടത്തി മാർച്ച് പാസ്റ്റോടെ പ്രധാന വേദിയായ എൻ ഐ ടിയിൽ എത്തിച്ചേരും. ശേഷമാകും മുഖ്യമന്ത്രി മേളയുടെ ഉദ്ഘാടനം നിർവഹിക്കുക.
കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന ദിവസം 2026 ൽ കണ്ണൂരായിരിക്കുമെന്നാണ് അന്നതെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചത്. എന്നാൽ അധികാരമേറ്റ യു ഡി എഫ് സർക്കാർ ഇത്തവണ കായികമേള കോഴിക്കോട് നടത്താൻ തീരുമാനിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
