മുംബൈ: ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്‌റോഫിന്റെ വാഹനത്തിനുനേരെയുണ്ടായ വെടിവെപ്പ് സംഭവത്തില്‍ മൂന്ന് പ്രതികളും പോലീസിന്റെ പിടിയിലായി. മുംബൈയില്‍ വെടിവെപ്പ് നടത്തിയതിനുശേഷം രാജസ്ഥാന്‍ വഴിയും ഡല്‍ഹിയിലൂടെയും നേപ്പാളിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പോലീസ് വ്യക്തമാക്കി. പൂനെ ജയ്പുര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ കോട്ട റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. യു.എസില്‍നിന്ന് പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്ന ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ കൂട്ടാളിയെന്ന് ആരോപിക്കപ്പെടുന്ന അനില്‍ പണ്ഡിറ്റുമായി പ്രതികളിലൊരാളായ റെഹാന്‍ ബന്ധപ്പെട്ടിരുന്നതായും എസ്.പി അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച മുംബൈയിലെ തിരക്കേറിയ ജുഹു മേഖലയിലാണ് സംഭവം നടന്നത്. മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ദൃക്സാക്ഷിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ രാകേഷ് കുമാര്‍ വെളിപ്പെടുത്തുന്നത്. ഒരാള്‍ മോട്ടോര്‍സൈക്ലിലുണ്ടായിരുന്നപ്പോള്‍ മറ്റ് രണ്ടുപേര്‍ പുറത്തുനില്‍ക്കുകയായിരുന്നു. ഇതിലൊരാള്‍ ടൈഗര്‍ ഷ്‌റോഫ് ഇരുന്ന സീറ്റ് ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയും, ഗേറ്റിനടുത്തുണ്ടായിരുന്നയാള്‍ വെടിവെച്ചപ്പോള്‍ ഡ്രൈവറുടെ കൈയില്‍ കൊള്ളുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അക്രമികളുടെ തോക്കിനുണ്ടായ സാങ്കേതിക തകരാറാണ് നടന് രക്ഷയായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തില്‍ ഏഴ് റൗണ്ട് വെടിയുതിര്‍ത്തെന്നും ഇതിനിടെ പൊട്ടാത്ത രണ്ട് തിരകള്‍ അന്വേഷണസംഘം കണ്ടെടുത്തതായും വിവരമുണ്ട്. അക്രമികളിലൊരാളുടെ ആയുധത്തിനുണ്ടായ തകരാര്‍മൂലം പൊട്ടാത്ത തിര പുറത്തേക്ക് തെറിച്ചുവീണതാകാമെന്നാണ് സംശയിക്കുന്നത്. ഒരാള്‍ വെടിയുതിര്‍ക്കുമ്പോള്‍ രണ്ടാമന്‍ തന്റെ തോക്കുമായി ബുദ്ധിമുട്ടുന്നതും വെടിവെക്കാനാകാതെ വിഷമിക്കുന്നതുമായ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
സംഭവസ്ഥലത്തുനിന്ന് 7.62 എം.എം. കാലിബറിലുള്ള തിരകളും അഞ്ച് ഒഴിഞ്ഞ കേസിങ്ങുകളും കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളില്‍ ഒന്ന് തുര്‍ക്കിനിര്‍മിത സിഗാന പിസ്റ്റളാണോ എന്ന കോണിലും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതോടെ ആക്രമണത്തിന്റെ ഗൂഢാലോചനയെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
