ബെംഗളൂരു: ബെംഗളൂരു റിങ് റോഡ് കൊലക്കേസിലെ പ്രധാന പ്രതികളായ ശുഭ ശങ്കരനാരായണൻ, കാമുകൻ അരുൺ വർമ എന്നിവരുടെ ദയാഹർജികൾ തള്ളാൻ കർണാടക മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്തു. കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. നിയമവിരുദ്ധമായ ഇത്തരം കൊലപാതകങ്ങളിൽ ദയ നൽകാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന നിയമവകുപ്പിന്റെ ഉപദേശത്തെ തുടർന്നാണ് ഈ നടപടി
2003 ഡിസംബറിലാണ് ബെംഗളൂരുവിനെ നടുക്കിയ കൊലപാതകം നടന്നത്. സോഫ്റ്റ്‌വെയർ എൻജിനീയറായ ബി.വി. ഗിരീഷ് (27) ആണ് കൊല്ലപ്പെട്ടത്.
2010-ലെ വിചാരണകോടതിയുടെ ശിക്ഷാവിധി 2016-ൽ കർണാടക ഹൈക്കോടതിയും 2025-ൽ സുപ്രീംകോടതിയും ശരിവെച്ചു. എന്നാൽ, ശുഭയ്ക്കും അരുണിനും ഗവർണർക്ക് ഹർജി നൽകാൻ സുപ്രീംകോടതി സമയം അനുവദിച്ചിരുന്നു. ഇതനുസരിച്ചാണ് ഇരുവരും ഗവർണർക്ക് ദയാഹർജി നൽകിയത്. തുടർന്ന് ഗവർണർ ദയാഹർജിയിൽ മന്ത്രിസഭയുടെ ഉപദേശം തേടുകയായിരുന്നു. പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിലാണ് ശുഭ ശങ്കരനാരായണൻ, കാമുകനായ അരുൺ വർമ എന്നിവരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ കൂട്ടാളികളായ വെങ്കിടേഷിനെയും ദിനേശിനെയും കോടതി ശിക്ഷിച്ചിരുന്നു.
2003 ഡിസംബർ മൂന്നിനാണ് പ്രതിശ്രുത വരനായ ബി വി ഗിരീഷിനെ ശുഭയും അരുണും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്. ബെംഗളൂരു റിങ് റോഡിൽവെച്ചായിരുന്നു. ബെംഗളൂരുവിൽ നിയമവിദ്യാർഥിനിയായിരുന്ന ശുഭയും കോളേജിലെ ജൂനിയറായ അരുണും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ, ഇതിനെ എതിർത്ത് വീട്ടുകാർ ഗിരീഷുമായി ശുഭയുടെ വിവാഹം ഉറപ്പിച്ചു. വിവാഹനിശ്ചയവും നടത്തി. ഇതിനുപിന്നാലെയാണ് ശുഭയും കാമുകനും കൊലപാതകം ആസൂത്രണംചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
