'പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ വീടുകളിൽ ദീപം തെളിയിക്കണം'; ആഹ്വാനവുമായി ബിജെപി

SEPTEMBER 14, 2026, 5:40 AM

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ വീടുകളിൽ ദീപം തെളിയിക്കണമെന്ന ആഹ്വാനവുമായി ബി.ജെ.പി. ഈ മാസം 17-ന് വൈകുന്നേരം ഏഴ് മണിക്ക് ബൂത്ത് തലങ്ങളിൽ വീടുകളിൽ 'ആശീർവാദ് കാ ദിയ' എന്ന പേരിൽ ദീപങ്ങൾ തെളിയിക്കണമെന്ന് ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ആഹ്വാനം ചെയ്തു.

ദീപം തെളിയിച്ച് മോദിയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കാനും നന്ദിയറിയിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.മോദിയുടെ 25 വർഷത്തെ പൊതുജീവിതം മുൻനിർത്തി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന 'സേവാ സങ്കൽപ്പ് അഭിയാൻ' ബി.ജെ.പി ആചരിക്കുന്നുണ്ട്.

ജനപങ്കാളിത്തം, ക്ഷേമപ്രവർത്തനങ്ങൾ, യുവജന പങ്കാളിത്തം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 17-ന് പ്രധാനമന്ത്രി മോദിയുടെ ജന്മദിനം 'സേവാ ദിവസം' ആയി ആചരിക്കും. ഇതിന്റെ ഭാഗമായി രാജ്യമൊട്ടാകെ രക്തദാന ക്യാമ്പുകളും ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. 

vachakam
vachakam
vachakam

സെപ്റ്റംബർ 17-ന് വൈകുന്നേരം നടക്കുന്ന 'ആശീർവാദ് കാ ദിയ' പരിപാടിക്ക് പുറമെ വിദ്യാർഥികൾക്കും യുവാക്കൾക്കുമായി ചിത്രരചന, ഉപന്യാസ മത്സരങ്ങൾ, ഇൻവെൻഷൻ/സ്റ്റാർട്ടപ്പ് അവാർഡുകൾ തുടങ്ങിയ വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. "

ജനസേവനമാണ് രാഷ്ട്രസേവനം" എന്ന തത്വമാണ് മോദിയുടെ ജീവിതത്തിന്റെ വഴിവിളക്കെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ 'വികസിത് ഭാരത്' എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്നും വാർത്താസമ്മേളനത്തിൽ നിതിൻ നബിൻ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam