മലപ്പുറം: മുസ്‌ലിം ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റി യോഗത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ തർക്കം. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലീം പക്ഷവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അബ്ബാസ് മാസ്റ്റർ വിഭാഗവും തമ്മിലായിരുന്നു തർക്കമുണ്ടായത്.
ഇതോടെ എതിർവിഭാഗം യോഗം ചേരുന്നത് തടയുന്ന സാഹചര്യമുണ്ടായി. ടി.എം. സലീം വിഭാഗം ജില്ലാ നേതൃത്വ യോഗം വിളിച്ചുചേർത്തത് തങ്ങളെ മുൻകൂട്ടി അറിയിച്ചില്ലെന്നാണ് മറുവിഭാഗത്തിന്റെ പ്രധാന ആരോപണം.
മുൻപ് ടി.എം. സലീമിനെ തൊടുപുഴയിൽ തടഞ്ഞ സംഭവത്തിൽ പാർട്ടി നടപടി നേരിട്ടവരെ തിരിച്ചെടുക്കാതെ ഇനിയൊരു യോഗവും നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് അബ്ബാസ് മാസ്റ്റർ വിഭാഗം.
സലീമിനെ വഴിയിൽ തടയുകയും അപകീർത്തികരമായി മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ യൂത്ത് ലീഗ് നേതാക്കളായ അൻഷാദ് കുറ്റ്യാനി, പി.എം. ബാവ എന്നിവരെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളെ തുടർന്നായിരുന്നു അന്ന് പ്രവർത്തകർ പ്രതിഷേധിച്ചത്. ഇടുക്കി ജില്ലയിലെ ലീഗിൽ ദീർഘകാലമായി നിലനിൽക്കുന്ന വിഭാഗീയതയാണ് ഈ സംഭവങ്ങൾക്ക് പിന്നിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
