ഡല്‍ഹിയിലെ നിരവധി സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; സുരക്ഷാ പരിശോധന തുടരുന്നു

SEPTEMBER 15, 2026, 3:58 AM

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിരവധി സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി.ദ ബ്രിട്ടീഷ് സ്‌കൂള്‍, സര്‍ദാര്‍ പട്ടേല്‍ സ്‌കൂള്‍, സ്പ്രിംഗ്‌ഡേല്‍സ് സ്‌കൂള്‍, എയര്‍ഫോഴ്‌സ് ബാല്‍ ഭാരതി സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകള്‍ക്കാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്.

രാവിലെ 11.29ഓടെ ആര്‍മി പബ്ലിക് സ്‌കൂളില്‍ നിന്നാണ് ബോംബ് ഭീഷണിയെ കുറിച്ച് ആദ്യം വിവരം ലഭിച്ചതെന്ന് ഡല്‍ഹി ഫയര്‍ ഫോഴ്‌സ് വ്യക്തമാക്കി.തുടർന്ന്, മുഴുവന്‍ വിദ്യാര്‍ഥികളെയും സ്‌കൂളില്‍ നിന്ന് പുറത്തേക്കെത്തിച്ചു. 

രാവിലെ 10.30നും 10.40നും ഇടയിലാണ് വിവിധ സ്‌കൂളുകള്‍ക്ക് ഭീഷണി ഇമെയില്‍ വന്നതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ഇവിടങ്ങളില്‍ സുരക്ഷാ പരിശോധന തുടരുകയാണ്.ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയവയെ സ്‌കൂളുകളിലേക്ക് അയച്ചിട്ടുണ്ട്.സംഭവത്തിൽ ഇതുവരെ നടത്തിയ പരിശോധനകളില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam