സിഎംആർഎൽ-എക്സാലോജിക് കേസിൽ ഡിജിപിക്ക് ഇ ഡി കത്ത് നൽകിയത്  ഗൗരവമുള്ള കാര്യം: സണ്ണി ജോസഫ്

SEPTEMBER 8, 2026, 10:29 AM

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക്  ഇടപാട് കേസിൽ  ഇ ഡി കൊടുത്ത കത്തിന്റെ ഉള്ളടക്കം മാധ്യമങ്ങൾ പുറത്തുവിട്ട സാഹചര്യത്തിൽ അതിനെ വളരെ ഗൗരവത്തിൽ തന്നെയാണ് കോൺഗ്രസും ഭരണകക്ഷിയും കാണുന്നതെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

വീണാ വിജയനെതിരെ ആക്ഷേപം വന്നപ്പോൾ അവർ അതിനെ നിരാകരിക്കാനോ അതിനെതിരെ ഒരു നിയമനടപടിക്കോ ശ്രമിച്ചില്ലെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. 

 ഇ ഡി ഡിജിപിക്ക് കത്ത് നൽകിയത് വളരെ ഗൗരവമുള്ള കാര്യമാണെന്നും അങ്ങനെ ഒരു കത്ത് വന്നാൽ പൊലീസിന് നടപടി എടുക്കാതിരിക്കാൻ കഴിയില്ല എന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ഈ വിഷയത്തിൽ സിപിഐഎം നേതൃത്വം പ്രതികരിക്കണമെന്നും, അന്ധമായി ന്യായീകരിക്കുന്നതിനു പകരം വസ്തുതാപരമായ കാര്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ഈ അന്വേഷണത്തോട് സഹകരിക്കുമെന്ന് അവർ പ്രഖ്യാപിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam