തിരുവനന്തപുരം: കല്പറ്റ നാരായണനെ സാഹിത്യ അക്കാദമി ചെയർമാനായി തീരുമാനിച്ച് യുഡിഎഫ് സർക്കാർ. ജി വേണുഗോപാലിനെ സംഗീത നാടക അക്കാദമി ചെയർമാനായും കെഎസ്എഫ്ഡിസി ചെയർമാനായി നടൻ പ്രേംകുമാറിനേയും നിയമിക്കും. എം രഞ്ജിത് ചലചിത്ര ക്ഷേമനിധി ബോർഡ് ചെയർമാൻ ആയേക്കും.
കെഎസ്എഫ്ഡിസി ചെയര്‍മാന്‍ പ്രേംകുമാര്‍ എത്തുമ്പോൾ ആലപ്പി അഷറഫ് വൈസ് ചെയര്‍മാന്‍ ആവും. കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായി എം.പി സുരേന്ദ്രന്‍ എത്തും.
കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍- ഹേമന്ത്കുമാര്‍, സെക്രട്ടറി: പ്രദീപ്കുമാര്‍ എന്‍.വി, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍: പ്രൊഫ. പ്രകാശ് മൂര്‍ത്തി, വൈസ് ചെയര്‍മാന്‍: ടി. ആർ ഉദയകുമാർ, സെക്രട്ടറി: വൈക്കം എം.കെ ഷിബു, കേരള ഫോക്‌ലോർ അക്കാദമി ചെയര്‍മാന്‍: സുരേഷ് ബാബു എളയാവൂർ, വൈസ് ചെയർമാൻ -ശ്രീരാമൻ കൊയ്യോൻ, മെമ്പര്‍ സെക്രട്ടറി: പ്രദീപ് കുമാർ എം. പയ്യന്നൂര്‍ എന്നിവരും ആയേക്കും.
നടന്‍ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയര്‍പേഴ്‌സണ്‍.
തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയ സാന്നിധ്യമായ രവീന്ദ്രന്റെ നേതൃത്വത്തില്‍ സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിവിധ ചലച്ചിത്ര മേളകളിലെ പ്രവര്‍ത്തന പരിചയവും രവീന്ദ്രന്റെ പരിചയ സമ്പത്തും തീരുമാനത്തില്‍ നിര്‍ണായകമായെന്നും സർക്കാർ വ്യക്തമാക്കി.
സലിം ഹസ്സന്‍, ജോഫിന്‍ ടി ചാക്കോ എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ട്. ദീപു കരുണാകരന്‍, വൈക്കം വിജയലക്ഷ്മി, എം വി ഗിരീഷ്‌കുമാര്‍, സലിം ഹസ്സന്‍, ബി. രാകേഷ്, സജീവന്‍ അന്തിക്കാട്, ജോഫിന്‍ ടി ചാക്കോ, സക്കരിയ, ആര്‍ എസ് പണിക്കര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വാഴൂര്‍ ജോസ്, എ കബീര്‍, സാബു ശങ്കര്‍, ഷെര്‍ഗ സന്ദീപ്, അബ്ദുള്‍ ഹനാന്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനറല്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
