എയിംസിന് അനുയോജ്യമായ സ്ഥലങ്ങള്‍ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കട്ടെ; സുരേഷ് ഗോപിയുടെ വെല്ലുവിളിക്ക് മറുപടിയുമായി കെ മുരളീധരന്‍

OCTOBER 6, 2026, 8:20 AM

തിരുവനന്തപുരം: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സംബന്ധിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വെല്ലുവിളിക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍ രംഗത്ത്.

അനുയോജ്യമായ സ്ഥലങ്ങള്‍ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കട്ടെ എന്ന് മന്ത്രി പറഞ്ഞു.ഇക്കാര്യത്തില്‍ എനിക്ക് തുറന്ന മനസ്സാണ്.സ്ഥലം കാണിച്ചുതന്നാല്‍ ഉദ്യോഗസ്ഥരെ വിട്ട് പരിശോധിപ്പിക്കാം. അദ്ദേഹം വെല്ലുവിളിച്ചോട്ടെയെന്നും വിഷയത്തിൽ കെ മുരളീധരന്‍ പ്രതികരിച്ചു.

അതേസമയം, എയിംസ് തൃശ്ശൂരില്‍ വേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാല്‍ അവിടെ തന്നെ വരുമെന്നായിരുന്നു സുരേഷ് ഗോപിയുടെ വെല്ലുവിളി.അദ്ദേഹത്തിന് ധൈര്യമുണ്ടെങ്കില്‍ എന്റെ കൂടെ ചര്‍ച്ചയ്ക്ക് ഇരിക്കാന്‍ പറയൂ. എല്ലാ മാധ്യമങ്ങളെയും വിളിക്കാം. അദ്ദേഹത്തിന്റെ മുഖ്യമന്ത്രിക്ക് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലായല്ലോ എന്നുമായിരുന്നു വിഷയത്തിൽ സുരേഷ് ഗോപി പ്രതികരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam