ആധുനിക സംസ്‌കാരത്തോട് ശത്രുത വേണ്ട, വിശ്വാസത്തിന്റെ വെളിച്ചത്തിൽ സംവദിക്കണം: ലെയോ പതിനാലാമൻ മാർപാപ്പ

OCTOBER 29, 2026, 2:44 AM

വത്തിക്കാൻ സിറ്റി: ആധുനിക സംസ്‌കാരത്തെ ശത്രുവായി കാണുകയല്ല, ക്രൈസ്തവ വിശ്വാസത്തിന്റെ വെളിച്ചത്തിൽ അതുമായി സംവദിച്ച് അതിലെ നന്മകളെ സ്വീകരിക്കുകയാണ് കത്തോലിക്കർ ചെയ്യേണ്ടതെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. വിശ്വാസവും സംസ്‌കാരവും തമ്മിലുള്ള സമന്വയം ക്രൈസ്തവജീവിതത്തിനും സുവിശേഷം മറ്റുള്ളവരിലേക്ക് വിശ്വസനീയമായി പകരുന്നതിനും അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബർ 28ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന പ്രതിവാര പൊതുദർശനത്തിലാണ് മാർപാപ്പ ഈ സന്ദേശം നൽകിയത്. ആധുനിക ലോകത്തോട് എതിർപ്പിന്റെ മനോഭാവം പുലർത്തുന്നതിനു പകരം, തങ്ങൾ ജീവിക്കുന്ന സമൂഹത്തിന്റെ സംസ്‌കാരത്തെ മനസ്സിലാക്കാനും അതുമായി ക്രിയാത്മകമായി ഇടപെടാനും വിശ്വാസികൾ തയ്യാറാകണം. ക്രൈസ്തവവിശ്വാസം ജീവിതത്തിൽ ആഴത്തിൽ വേരൂന്നാനും മറ്റുള്ളവർക്ക് അത് വിശ്വസനീയമായി പകർന്നുനൽകാനും വിശ്വാസവും സംസ്‌കാരവും തമ്മിലുള്ള പക്വമായ സമന്വയം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസം താൻ കടന്നുചെല്ലുന്ന ഓരോ സംസ്‌കാരത്തെയും സമ്പന്നമാക്കുകയും അതിനെ പൂർണതയിലേക്ക് നയിക്കുകയും ചെയ്യുന്നു. അതേസമയം, ക്രിസ്തുവിന്റെ ചൈതന്യത്താൽ രൂപപ്പെടുന്ന സംസ്‌കാരമായി വിശ്വാസവും വളരണം' എന്ന് മാർപാപ്പ വിശദീകരിച്ചു.

vachakam
vachakam
vachakam

വിദ്യാഭ്യാസവും സാംസ്‌കാരിക വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിൽ സഭയ്ക്ക് ചരിത്രപരമായ പങ്കുണ്ടെന്ന് അനുസ്മരിച്ച അദ്ദേഹം, സ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും ഉന്നതവിദ്യാഭ്യാസവും സാംസ്‌കാരിക അവസരങ്ങളും ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. വിശ്വാസത്തെക്കുറിച്ചുള്ള അറിവിനൊപ്പം ശാസ്ത്രത്തിലും മറ്റു വിജ്ഞാനശാഖകളിലും ആഴത്തിലുള്ള അറിവ് നേടാൻ ക്രൈസ്തവർ പരിശ്രമിക്കണമെന്നും ദൈവശാസ്ത്രജ്ഞർ മറ്റു മേഖലകളിലെ വിദഗ്ധരുമായി സഹകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വിശ്വാസവും സംസ്‌കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ വാക്കുകളും അദ്ദേഹം ഉദ്ധരിച്ചു: 'സംസ്‌കാരമായി മാറാത്ത വിശ്വാസം പൂർണമായി സ്വീകരിക്കപ്പെടാത്തതും ആഴത്തിൽ ചിന്തിക്കപ്പെടാത്തതും വിശ്വസ്തതയോടെ ജീവിക്കപ്പെടാത്തതുമായ വിശ്വാസമാണ്.'

ആധുനികതയെ അന്ധമായി അംഗീകരിക്കുകയോ പൂർണമായി നിരാകരിക്കുകയോ ചെയ്യുന്നതിനു പകരം, സുവിശേഷത്തിന്റെ വെളിച്ചത്തിൽ സംസ്‌കാരത്തെ വിവേചനബുദ്ധിയോടെ സമീപിക്കുകയാണ് വേണ്ടത്. സംസ്‌കാരത്തിലെ നന്മയും സൗന്ദര്യവും സത്യവും തിരിച്ചറിഞ്ഞ് ക്രിസ്തീയ മൂല്യങ്ങളിലൂടെ അവയെ പരിപോഷിപ്പിക്കുമ്പോഴാണ് വിശ്വാസം ജീവിതത്തിൽ പൂർണമായി പ്രകടമാകുന്നതെന്നും മാർപാപ്പ ഓർമിപ്പിച്ചു.

vachakam
vachakam
vachakam

ഡോ. ജോർജ് കാക്കനാട്ട്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam