പിഎസ്‌സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യും

OCTOBER 28, 2026, 8:04 PM

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ചെയർമാൻറെ മറുപടികൾ തൃപ്തികരമല്ലെന്ന് എസ്ഐടി. ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യും. 

 പിഎസ്‌സി നിയമന ക്രമക്കേടിൽ നിയമ വിരുദ്ധമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നാണ് പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ ബൈജു മൊഴി നൽകിയത്. ഇന്റർവ്യൂ നടപടികൾ നടത്തിയത് സുതാര്യമായാണെന്നും ഉദ്യോഗസ്ഥർക്കാണ് വീഴ്ച സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അംഗങ്ങളുടെ ആരോപണം തള്ളിയിരിക്കുകയാണ് അദ്ദേഹം.

 എഴുത്ത് പരീക്ഷയുടെ വിവരങ്ങൾ ചോദിച്ചിട്ടില്ലെന്നും നടത്തിപ്പിന്റെ എല്ലാ മേഖലയിലും ഇടപെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

എഴുത്തുപരീക്ഷാ മാർക്കുകൾ മുൻകൂട്ടി ആവശ്യപ്പെട്ടെന്ന കമ്മീഷൻ അംഗത്തിൻ്റെ ആരോപണം തെറ്റെന്നും ചെയർമാൻ ചൂണ്ടിക്കാട്ടി. വ്യക്തിവൈരാഗ്യത്തിൻ്റെ പേരിലാണ് ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കുന്നതെന്നും എം.ആർ. ബൈജു വ്യക്തമാക്കി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam