കായികമേളയിലെ ഭക്ഷണത്തിൽ പുഴുവെന്ന ആരോപണം ഉന്നയിച്ച അധ്യാപകൻ അറസ്റ്റിൽ

OCTOBER 28, 2026, 11:21 PM

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന് ആരോപിച്ച അധ്യാപകൻ അറസ്റ്റിൽ.

കായിക മേളയ്ക്കിടെ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു, സാമ്പാറിൽ നിന്ന് ലഭിച്ചെന്ന വ്യാജേന പുഴുവിനെ പ്രദർശിപ്പിച്ചെന്നും എഫ്‌ഐആറിൽ ആരോപിക്കുന്നു.

 പെരുമ്പാവൂർ വെങ്ങോല ശലേം സ്‌കൂളിലെ കായിക അധ്യാപകൻ ജിജോ ജെയിംസിനെയാണ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. അധ്യാപകന്റെ ആരോപണത്തെ പൂർണ്ണമായും തള്ളുന്ന നിലപാടാണ് വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചത്. കടുത്ത രാഷ്ട്രീയ വിരോധം വെച്ചാണ് ചിലർ പ്രവർത്തിക്കുന്നതെന്നും ആരോപണം ഉന്നയിച്ച അധ്യാപകന്റേത് നാടകം ആണെന്നുമായിരുന്നു എൻ ഷംസുദ്ദീൻ പ്രതികരിച്ചത്. 

vachakam
vachakam
vachakam

ബുധനാഴ്ച രാവിലെയായിരുന്നു കായികമേളയ്ക്കിടെ വിളമ്പിയ സാമ്പാറിൽ പുഴുവെന്ന ആരോപണം ഉയർന്നത്. സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചതോടെ അധ്യാപകൻ ജിജോ ജെയിംസ് തനിക്ക് പരാതിയില്ലെന്ന് എഴുതി നൽകിയിരുന്നു. എന്നാൽ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam