കോഴിക്കോട്: സംസ്‌ഥാന സ്‌കൂൾ കായികമേളയിൽ വിതരണം ചെയ്‌ത ഭക്ഷണത്തിൽ പുഴുവുണ്ടെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ കായിക അധ്യാപകൻ ജിജോ ജെയിംസിനെ അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്തു.
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അധ്യാപകനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂർ സ്വദേശിയാണ് ജിജോ ജെയിംസ്. കായിക മേളയ്ക്കിടെ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു, സാമ്പാറിൽ നിന്ന് ലഭിച്ചെന്ന വ്യാജേന പുഴുവിനെ പ്രദർശിപ്പിച്ചെന്നും എഫ്‌ഐആറിൽ ആരോപിക്കുന്നു.
പെരുമ്പാവൂർ വെങ്ങോല ശലേം സ്‌കൂളിലെ കായിക അധ്യാപകൻ ജിജോ ജെയിംസിനെയാണ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. അധ്യാപകന്റെ ആരോപണത്തെ പൂർണ്ണമായും തള്ളുന്ന നിലപാടാണ് വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചത്. കടുത്ത രാഷ്ട്രീയ വിരോധം വെച്ചാണ് ചിലർ പ്രവർത്തിക്കുന്നതെന്നും ആരോപണം ഉന്നയിച്ച അധ്യാപകന്റേത് നാടകം ആണെന്നുമായിരുന്നു എൻ ഷംസുദ്ദീൻ പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
