സ്കൂൾ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും PTA പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപണം 

OCTOBER 29, 2026, 1:46 AM

വയനാട്: സ്‌കൂൾ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ. ആരോപണത്തിന് പിന്നാലെ  സ്‌കൂളിന് മുമ്പിലേക്ക് പ്രതിഷേധവുമായി കുട്ടികളുടെ മാതാപിതാക്കൾ രംഗത്തെത്തി. കുട്ടികളെ സംരക്ഷിക്കേണ്ടയാളുകൾ തന്നെ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് രക്ഷിതാക്കൾ പ്രതികരിച്ചു.

വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്‌കൂളിന്റെ വിനോദയാത്രയ്ക്കിടെയാണ് സംഭവം. പ്രിൻസിപ്പൽ ഷിബി കൃഷ്ണനും പിടിഎ പ്രസിഡന്റ് എസ് ഹാജിസും മദ്യപിച്ചെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. 

കഴിഞ്ഞ ഞായറാഴ്ച്ചയാണ് മീനങ്ങാടി ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഹൈദരാബാദിലേക്ക് വിനോദയാത്രക്കായി പോയത്. മൂന്ന് ബസുകളിലായി 130 വിദ്യാർത്ഥികളാണ് യാത്ര പോയത്. ഈ സമയത്ത് സ്‌കൂൾ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചുവെന്നാണ് വിദ്യാർത്ഥികൾ ആരോപിച്ചത്.

vachakam
vachakam
vachakam

പ്രിൻസിപ്പലായ ഷിബി കൃഷ്ണൻ ഹയർ സെക്കൻഡറി മുൻ ജില്ലാ കോർഡിനേറ്ററായി പ്രവർത്തിച്ചിരുന്നു. എന്നാൽ പിടിഎ പ്രസിഡന്റ് മദ്യപിച്ചുവെന്നാണ് വിദ്യാർത്ഥികൾ പരാതിപ്പെട്ടതെന്നും പരാതിയെ തുടർന്ന് ഇയാളെ ബസിൽ നിന്ന് മാറ്റിയതായും പ്രിൻസിപ്പൽ പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam