കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ വിഴ്ച വരുത്തിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്നു കാളിരാജ് മഹേഷിനെ മാറ്റിയിരുന്നു. പകരം ആർ നിശാന്തിനിയ്ക്കാണ് കൊച്ചി കമ്മീഷണർ സ്ഥാനം നൽകിയത്. എന്നാൽ സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിനെതിരെ മാറ്റിയതിന് പിന്നാലെ കാരണം പുറത്ത് വന്നിരുന്നില്ല.
അപകടദിവസം ചേരാനല്ലൂർ അപകടക്കേസ് പ്രതിയായ അഡിഷനൽ ജഡ്ജിയുമായി കാളിരാജ് മഹേഷ് ഫോണിൽ സംസാരിച്ചുവെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.
കേസിലെ പ്രതിയായ 17 കാരന്റെ പിതാവായ അഡിഷനൽ ജഡ്ജിയുമായി സിറ്റി പൊലീസ് കമ്മിഷണർ ഫോണിൽ സംസാരിച്ചതു ഗുരുതരവീഴ്ചയാണെന്നും സ്വാധീനത്തിനു വഴങ്ങിയെന്ന ചീത്തപ്പേരുണ്ടാകുമെന്നുമുള്ള റിപ്പോർട്ട് ആഭ്യന്തരമന്ത്രിക്കു ലഭിച്ചതോടെയാണ് അടിയന്തരനടപടി എടുത്തത്. അപകടമുണ്ടായതിനു പിന്നാലെ തൃശൂർ റൂറൽ ജില്ലയിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻവഴി സിറ്റി പൊലീസിലെ ഉദ്യോഗസ്ഥരെ അഡിഷനൽ ജഡ്ജി ബന്ധപ്പെട്ടിരുന്നതായി ആരോപണമുണ്ട്. ഇതിനു പിന്നാലെയാണു ജഡ്ജിയും സിറ്റി പൊലീസ് കമ്മിഷണറും തമ്മിൽ ആശയവിനിമയം നടന്നതെന്നാണു വിവരം.
സർക്കാരിനും വകുപ്പിനും പൊലീസ് സേനയ്ക്കും പേരുദോഷമുണ്ടായതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ മന്ത്രി, നടപടി സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽ മാത്രമായി ഒതുക്കേണ്ടെന്നും കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയ മേലുദ്യോഗസ്ഥർക്കെതിരെയും വേണമെന്നു നിർദേശിക്കുകയായിരുന്നു. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കു പുറമേ സ്ഥലത്തെത്തി കാര്യങ്ങൾ പഠിച്ച എഡിജിപി പി.വിജയനും ഇക്കാര്യം മന്ത്രിക്കു റിപ്പോർട്ട് ചെയ്തിരുന്നുവെന്നാണു വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
