ഓടിക്കൊണ്ടിരിക്കുന്ന മിനിലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടര്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

OCTOBER 16, 2026, 9:30 PM

കണ്ണൂര്‍: ദേശീയപാത ചുങ്കത്ത് ഓടിക്കൊണ്ടിരിക്കുന്ന മിനിലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടര്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തളിപ്പറമ്പ് കെഎസ്ഇബി ജീവനക്കാരൻ ശ്രീജിത്താണ് (48) മരിച്ചത്. 

പാപ്പിനിശേരി ചുങ്കത്ത് വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ദാരുണമായ അപകടം നടന്നത്.തളിപ്പറമ്പിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ ആയിരുന്നു സംഭവം.ബൈക്ക് യാത്രക്കാരൻ്റെ ദേഹത്തേക്കാണ് ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ച് വീണത്.

ഗുരുതര പരിക്കേറ്റയാളെ ഉടൻ തന്നെ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ലോറി വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam