തൃശൂരിൽ 79കാരിയുടെ കൊലപാതകം; പ്രതിയായ അയൽവാസി പിടിയിൽ

OCTOBER 15, 2026, 6:21 AM

തൃശൂർ: കാറളത്ത് 79കാരിയായ സാവിത്രിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ റാഫിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കൃത്യം നടത്തിയതെന്നാണ് അന്വേഷണത്തിൽ ലഭിക്കുന്ന സൂചനകൾ.

ചൊവ്വാഴ്ച ഉച്ചയ്ക്ക് സാവിത്രിയുടെ ഭർത്താവിനെ ആശുപത്രിയിലെത്തിക്കാൻ മകനും മരുമകളും വീട്ടിൽനിന്ന് പുറത്തുപോയ സമയത്താണ് സംഭവം. വീട്ടിൽ തനിച്ചായിരുന്ന വയോധികയെ സാരി ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തുടർന്ന് സാവിത്രി ധരിച്ചിരുന്ന വളകളും മാലയും മോതിരവുമുൾപ്പെടെ ഏകദേശം 16 പവൻ സ്വർണാഭരണങ്ങൾ കവർന്നതായും അന്വേഷണസംഘം പറയുന്നു.

കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാനും അന്വേഷണത്തെ വഴിതെറ്റിക്കാനും പ്രതി ശ്രമിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. വിരലടയാളങ്ങൾ പതിയാതിരിക്കാൻ കൈയുറ ധരിച്ചിരുന്ന ഇയാൾ, പൊലീസ് പരിശോധനയെയും നായ്ക്കളുടെ സഹായത്തോടെയുള്ള തിരച്ചിലിനെയും ബാധിക്കാനായി വീട്ടിനുള്ളിൽ മുളകുപൊടി വിതറിയതായും റിപ്പോർട്ടുകളുണ്ട്.

vachakam
vachakam
vachakam

സ്കൂൾ വിട്ട് വൈകിട്ട് നാലരയോടെ വീട്ടിലെത്തിയ സാവിത്രിയുടെ പേരക്കുട്ടിയാണ് മുത്തശ്ശിയെ കട്ടിലിൽ മരിച്ച നിലയിൽ ആദ്യം കണ്ടത്. വീട്ടുകാർ പുറത്തുപോയ വിവരം അറിയാൻ സാധ്യതയുള്ള വ്യക്തികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അയൽവാസിയായ റാഫിയിലേക്ക് പൊലീസ് എത്തിയത്. സാവിത്രിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വാടകവീട്ടിൽ താമസിച്ചിരുന്ന ഇയാൾ പ്രവാസി മലയാളിയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam