മുഖ്യമന്ത്രിയുടെ  വിമാനയാത്രക്കായി പണം മുടക്കിയിട്ടില്ലെന്ന് ചിപ്സൺ ഏവിയേഷൻ

SEPTEMBER 24, 2026, 9:20 PM

 തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സ്പോൺസർഷിപ്പ് വഹിച്ചിട്ടില്ലെന്ന് ചിപ്‌സൺ ഏവിയേഷൻ. ഇതോടെ സ്‌പോൺസർ ആരെന്നതിൽ അവ്യക്തത തുടരുകയാണ്. ഒരു മലയാളിയാണ് സ്‌പോൺസർഷിപ്പ് നൽകിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. 

കേളചന്ദ്രയുടെ ഹെലികോപ്റ്റർ മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി മറ്റൊരാളുടെ ആവശ്യപ്രകാരം ഏറ്റെടുത്ത് നൽകുകയായിരുന്നു. അതിന്റെ രേഖകളാണ് പ്രചരിച്ചതെന്നും ചിപ്സൺ ഏവിയേഷൻ പറഞ്ഞു.  മുഖ്യമന്ത്രിയുടെ യാത്രക്കായി പണം മുടക്കിയത് തങ്ങളല്ലെന്നും ഏജൻസി എയർ ഓപ്പറേറ്റർ മാത്രമാണെന്നും ചിപ്‌സൺ ഏവിയേഷൻ വ്യക്തമാക്കി.    ഇടപാടുകാരന്റെ പേര് വെളിപ്പെടുത്താതെയാണ് ഏജൻസിയുടെ പ്രതികരണം.  

ജിഎസ്ടി ഉൾപ്പെടെ 19.88 ലക്ഷം രൂപ യാത്രയ്ക്കായി കമ്പനി നൽകിയെന്നായിരുന്നു പുറത്തുവന്ന വിവരം. കേളചന്ദ്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഉപയോഗിച്ചത്. യാത്രയുടെ ചെലവ് ഒരു മലയാളി വ്യവസായി വഹിച്ചതാണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് വിരുദ്ധമായിരുന്നു റിപ്പോർട്ട്.  സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഒരു വ്യവസായി യാത്രാച്ചെലവ് വഹിച്ചതെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.   

vachakam
vachakam
vachakam

മുൻ സർക്കാരിന്റെ കാലത്ത് സംസ്ഥാന സർക്കാർ പ്രതിമാസം 80 ലക്ഷം രൂപ നിരക്കിൽ ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററിന്റെ കരാർ ഏജൻസി ചിപ്സൺ ഏവിയേഷനായിരുന്നു. മൂന്ന് വർഷത്തെ ഹെലികോപ്റ്റർ വാടക കരാറിന്റെ കാലാവധി അടുത്തിടെ അവസാനിച്ചിരുന്നു.  ഹെലികോപ്റ്റർ കരാർ പുതുക്കുന്നതിൽ സർക്കാരിന്റെ തീരുമാനം വരാനിരിക്കെയാണ് ചിപ്സൺ ഏവിയേഷൻ മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി തുക നൽകിയെന്ന വിവരം പുറത്തുവരുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam