ആശ്വസിക്കാൻ വകയില്ല; കുതിച്ചുയർന്ന് സ്വർണവില

OCTOBER 9, 2026, 11:22 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു.കഴിഞ്ഞ ദിവസം പവന് 1,10,520 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,815 രൂപയും. എന്നാൽ ഇന്ന് വീണ്ടും വില കൂടി. 520 രൂപ വർധിച്ച് 1,11,040 രൂപ നിരക്കിലാണ് ഇന്നത്തെ വ്യാപാരം.ഗ്രാമിന് 13,880 രൂപയാണ് വില. 

വിപണി വില ഇത്രയാണെങ്കിലും ജ്വല്ലറിയിൽ പോയി സ്വർണം വാങ്ങിച്ച് കഴിഞ്ഞാൽ മറ്റ് ചില ചിലവുകളും ആകെ തുകയിൽ ഉൾപ്പെടും. രാജ്യാത്താകെ ഈടാക്കുന്ന മൂന്ന് ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും, പണിക്കൂലിയുമാണവ. പണിക്കൂലി ജ്വല്ലറികൾക്കനുസരിച്ച് മാറും. അഞ്ച് ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി.

രാജ്യത്തെ ഏറ്റവും വലിയ സ്വർണ വിപണികളിൽ ഒന്നാണ് കേരളത്തിലേത്. പ്രതിദിനം കോടിക്കണക്കിന് രൂപയുടെ വ്യാപാരമാണ് സംസ്ഥാനത്ത് നടക്കുന്നത്. അതിനാൽ തന്നെ വിലയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും വിപണിയെ വലിയ രീതിയിൽ സ്വാധീനിക്കാറുണ്ട്. ആഭരണം എന്നതിലുപരി സ്വർണത്തെ സുരക്ഷിതമായ നിക്ഷേപമായാണ് മലയാളികൾ കാണുന്നത്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും. അതിനാൽ, വരുംദിവസങ്ങളിലും സ്വര്‍ണവിലയില്‍ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam