എൽ.ബി.എസ് സ്‌കിൽ സെന്റർ മത്സരം: സ്റ്റേറ്റ് ടോപ്പറായി മർകസ് ഐ.ടി.ഐ

OCTOBER 9, 2026, 10:58 PM

കാരന്തൂർ: സംസ്ഥാന സർക്കാരിന് കീഴിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ അംഗീകൃത സ്‌കിൽ സെന്ററുകളുടെ പ്രവർത്തന മികവ് മുൻനിർത്തി സംഘടിപ്പിച്ച സംസ്ഥാനതല മത്സരത്തിൽ കോഴിക്കോട് മർകസ് ഐ.ടി.ഐ ഒന്നാം സ്ഥാനം സ്വന്തമാക്കി.

സംസ്ഥാനത്തൊട്ടാകെയുള്ള 120 ഓളം എൽ.ബി.എസ് സ്‌കിൽ സെന്ററുകളിൽ നിന്നാണ് മർകസ് ഐ.ടി.ഐ ഈ നേട്ടം കൈവരിച്ചത്. കോഴ്‌സുകളുടെ ഗുണനിലവാരം, വിദ്യാർഥികളുടെ പങ്കാളിത്തം, എന്നിവ അടിസ്ഥാനമാക്കിയാണ് അവാർഡ് നിശ്ചയിച്ചത്.മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ജോൺ കോക്‌സ് മെമ്മോറിയൽ ഇൻസ്റ്റിറ്റിയൂട്ട്, റോയൽ ഇൻസ്റ്റിറ്റിയൂട്ട് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.

എൽ.ബി.എസിന് കീഴിൽ ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ്, പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ്, സർട്ടിഫൈഡ് കമ്പ്യൂട്ടർ ഓപ്പറേറ്റർ, അഡ്വാൻസ്ഡ് എക്‌സൽ, ഗ്രാഫിക് ഡിസൈനിങ്, ഫിനാൻഷ്യൽ അക്കൗണ്ടിങ് തുടങ്ങിയ വിവിധിന തൊഴിലധിഷ്ഠിത കോഴ്‌സുകളാണ് നിലവിൽ മർകസ് ഐ.ടി.ഐയിൽ വിജയകരമായി നടത്തിവരുന്നത്.

vachakam
vachakam
vachakam

നൂറു ശതമാനം തൊഴിലവസരങ്ങൾ ഉറപ്പുനൽകുന്ന, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വിശാലമായ ലാബുകളും സംവിധാനങ്ങളും ഉള്ള സ്ഥാപനമാണ് മർകസ് ഐ.ടി.ഐ. സാങ്കേതികനൈപുണി വികസന രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനം ഉറപ്പാക്കാൻ സ്ഥാപനം കാണിക്കുന്ന പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ സംസ്ഥാനതല പുരസ്‌കാരമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിത നൈപുണ്യം നൽകുന്നതിൽ ഇനിയും മികച്ച പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് സെന്റർ അധികൃതർ വ്യക്തമാക്കി.

തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിൽ എൽ.ബി.എസ് ഡയറക്ടർ ഡോ. ജയമോഹൻ വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും കൈമാറി.

vachakam
vachakam
vachakam

മർകസ് ഐ.ടി.ഐ കോർഡിനേറ്റർ ഇറാഷ് വി.കെ ഏറ്റുവാങ്ങി. ചടങ്ങിൽ എൽ.ബി.എസ് അസിസ്റ്റന്റ് ഡയറക്ടർമാരായ ഡോ. നന്ദൻ, മുജീബ് റഹ്മാൻ, എക്‌സ്ട്രീം മൾട്ടിമീഡിയ ഡയറക്ടർ ബിനുരാജ്, വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam