ഹോളിവുഡ് സൂപ്പർതാരം ആഞ്ജലീന ജോളിയും ഇന്ത്യൻ താരം പ്രിയങ്ക ചോപ്രയും പുതിയ പ്രോജക്ടിൽ ഒന്നിക്കാനൊരുങ്ങുന്നു. ഫോർച്യൂൺ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ പുതിയ കൂട്ടുകെട്ടിനെക്കുറിച്ച് വെളിപ്പെടുത്തിയത്.
എന്നാൽ ഈ പ്രോജക്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പ്രിയങ്ക തയ്യാറായിട്ടില്ല. ഇതൊരു സിനിമയാണോ, എന്തെങ്കിലും വാണിജ്യ കാംപെയ്നാണോ, അതോ ജീവകാരുണ്യ പ്രവർത്തനമാണോ എന്നൊന്നും വ്യക്തമല്ല.
എന്തായാലും ആഗോള ഐക്കണുകളായ ഈ രണ്ട് താരങ്ങൾ ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകൾ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ഒരു ഡസണിലേറെ ഹോളിവുഡ് ചിത്രങ്ങളും ക്വാണ്ടിക്കോ, സിറ്റാഡെൽ പോലുള്ള ഹിറ്റ് വെബ്സീരീസുകളിലൂടെയും ആഗോള തലത്തിൽ ജനപ്രീതിയാർജിച്ച താരമാണ് പ്രിയങ്ക ചോപ്ര.
നിലവിൽ എസ്.എസ്. രാജമൗലിയുടെ 'വാരണാസി' എന്ന ചിത്രത്തിന്റെ അവസാന ഘട്ട ഷെഡ്യൂൾ പൂർത്തിയാക്കുന്ന തിരക്കിലാണ് പ്രിയങ്ക ചോപ്ര. തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നായി താരം വിശേഷിപ്പിക്കുന്ന ഈ ചിത്രം 2027 ഏപ്രിലിലാണ് തിയേറ്ററുകളിൽ എത്തുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
