കാക്കനാട്: തൃക്കാക്കര ഭാരതമാത കോളജില്‍ ഉയര്‍ന്നുവന്ന മോര്‍ഫിങ് കേസില്‍ പ്രതികള്‍ വന്‍തോതില്‍ സാമ്പത്തിക ലാഭമുണ്ടാക്കിയതായി വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. സിനിമ പ്രമോഷന് പരിപാടികള്‍ക്ക് സമാനമായി ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴി വ്യാജ പ്രചാരണം നടത്തിയാണ് പ്രതികള്‍ ആളുകളില്‍ നിന്ന് പണം തട്ടിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ആളുകളെ ആകര്‍ഷിക്കുന്നതിനായി പ്രത്യേകം നിര്‍മിച്ച പ്രമോഷന് ടെലിഗ്രാം ചാനലില്‍ മാത്രം ആയിരത്തഞ്ഞൂറോളം അംഗങ്ങളാണുള്ളത്. മോര്‍ഫ് ചെയ്ത ചിത്രങ്ങളുടെ ചെറിയ ഭാഗങ്ങളും ഇരകളുടെ യഥാര്‍ത്ഥ ചിത്രങ്ങളും വീഡിയോകളും ആദ്യഘട്ടത്തില്‍ ഈ ചാനലിലൂടെ പുറത്തുവിടും. ഇത് കാണുന്നവര്‍ യഥാര്‍ത്ഥ നഗ്ന ദൃശ്യങ്ങളാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രതികളുടെ വലയില്‍ വീഴുന്നത്. പൂര്‍ണ്ണ രൂപത്തിലുള്ള ചിത്രങ്ങളും വീഡിയോകളും കാണാന്‍ താല്പര്യപ്പെടുന്നവരില് നിന്ന് 250 മുതല്‍ 500 രൂപ വരെ ഈടാക്കി പ്രൈം പെയ്ഡ് ഗ്രൂപ്പുകളിലേക്ക് മാറ്റുകയാണ് രീതി. വിവിധ പേരുകളിലാണ് ഇത്തരം പെയ്ഡ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
പ്രതികള്‍ ഗൂഗിള്‍ പേ വഴി പണമിടപാടുകള്‍ നടത്തിയതിന്റെ കൃത്യമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ തൃക്കാക്കര ഭാരതമാത കോളജിലെ ബിബിഎ വിദ്യാര്‍ഥി എസ്. ശ്രീഹരി, മാവേലിക്കര ഐഎച്ച്ആര്‍ഡി കോളജിലെ ബികോം വിദ്യാര്‍ഥി സനീഷ് എന്നിവര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴിയുള്ള പരിചയം മാത്രമുള്ള ഇരുവരും ചേര്‍ന്ന് സംഘടിതമായാണ് ഇത്തരം ചിത്രങ്ങള്‍ കൈമാറി പോന്നത്. കേസിന്റെ വ്യാപ്തി കണക്കിലെടുത്ത്, പെയ്ഡ് ഗ്രൂപ്പുകളില്‍ അംഗങ്ങളായിട്ടുള്ള ചിലരെയും പൊലീസ് നിലവില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
