തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് 'സ്നേഹാലയം' എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് അടിയന്തരമായി നടപ്പിലാക്കാനും രേഖകളിൽ ഉൾപ്പെടുത്താനും സാമൂഹ്യനീതി വകുപ്പിന് മനുഷ്യാവകാശ കമ്മീഷൻ്റെ നിർദ്ദേശം.
മനുഷ്യാവകാശ കമ്മീഷൻ്റെ മുൻപത്തെ ഇടപെടലിനെ തുടർന്ന് പേരുമാറ്റി ഉത്തരവിറക്കിയെങ്കിലും, പലയിടത്തും ഇപ്പോഴും പഴയ പേര് തന്നെയാണ് ഉപയോഗിക്കുന്നത് എന്ന് കണ്ടതിനെ തുടർന്നാണ് കമ്മീഷൻ വീണ്ടും കർശന നിലപാടുമായി രംഗത്തെത്തിയത്.
'വൃദ്ധർ' എന്ന പ്രയോഗം മുതിർന്ന പൗരന്മാരിൽ അപകർഷതാബോധം ഉണ്ടാക്കുന്നുവെന്നും, വയോജനങ്ങളുടെ വർധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്ത് സ്ഥാപനങ്ങളുടെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് പ്രൊഫ. വർഗീസ് മാത്യു സമർപ്പിച്ച പരാതിയിലാണ് ഈ നടപടി.
നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്‌സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുരേഖകൾ എന്നിവയിലെല്ലാം 'സ്നേഹാലയം' എന്ന് മാറ്റുന്നത് ഉറപ്പാക്കണം. 2024 ഡിസംബർ 2-ലെ സർക്കാർ ഉത്തരവ് (നമ്പർ: 247/2024/SJD) പ്രകാരം വൃദ്ധസദനങ്ങളുടെ പേര് 'സ്നേഹാലയം' എന്ന് മാറ്റിയിട്ടുണ്ടെന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ കമ്മീഷനെ ഔദ്യോഗികമായി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
