കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടിയിൽ രൂക്ഷവിമർശനവുമായി എൻ.കെ. പ്രേമചന്ദ്രൻ എംപി. ഇ ഡി സ്വീകരിച്ച നടപടികൾ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും, ഇപ്പോൾ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.
ഇടതുപക്ഷ രാഷ്ട്രീയ രംഗത്ത് ഇത് പുതിയൊരു അനുഭവമാണെന്നും ഉന്നത നേതാവിനെതിരെ ഉയർന്നുവന്നത് കേവല ആരോപണമല്ല, മറിച്ച് അതീവ ഗുരുതരമായ അഴിമതി ആരോപണമാണെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
വാർത്തകളിൽ നിറഞ്ഞുനിന്ന ബിജെപി–സിപിഎം അന്തർധാരയ്ക്ക് ഇപ്പോൾ വലിയ രീതിയിലുള്ള പോറൽ സംഭവിച്ചിരിക്കുകയാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി കൂട്ടിച്ചേർത്തു.
വിഷയത്തിൽ സിപിഐഎം കൃത്യമായ നിലപാട് വ്യക്തമാക്കി മാതൃക കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സ്വയം ന്യായീകരിക്കാൻ മുഖ്യമന്ത്രി ഉയർത്തിയ എല്ലാ വാദങ്ങളും പൊളിഞ്ഞു വീണിരിക്കുകയാണ്.
ഇ ഡി ഉന്നയിച്ച കൃത്യമായ ആക്ഷേപങ്ങൾക്ക് മറുപടി പറയാൻ പിണറായി വിജയന് സാധിക്കുന്നില്ല. കേസിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകാൻ സിപിഐഎമ്മിന് കഴിയില്ലെന്നും വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ പുറത്തുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
