ആൺസുഹൃത്തിനൊപ്പം പാർക്കിലിരുന്ന യുവതിക്ക് മർദനം; സഹോദരനെതിരെ കേസ് 

SEPTEMBER 8, 2026, 12:18 AM

കണ്ണൂർ: ആൺസുഹൃത്തിനൊപ്പം പാർക്കിലിരുന്ന 33കാരിയെ സഹോദരൻ മർദിച്ചതായി പരാതി. തലശ്ശേരി കോടതിക്ക് സമീപമുള്ള പാർക്കിലാണ് സംഭവം ഉണ്ടായത്.

യുവതിയുടെ പരാതിപ്രകാരം, സഹോദരൻ മുഖത്ത് അടിക്കുകയും ഏകദേശം 38,000 രൂപ വിലവരുന്ന മൊബൈൽ ഫോണും ഹെഡ്സെറ്റും തകർക്കുകയും ചെയ്തു. ഇരുവരെയും ലഹരി വിൽപ്പനക്കാരെന്ന് വിളിച്ച് അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു.

ചമ്പാട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ യുവതിക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. നേരത്തെയും സഹോദരൻ തന്നെ മർദിച്ചിട്ടുണ്ടെന്ന് യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam