വീണ്ടും ബന്ധു നിയമനം; ബിന്ദു കൃഷ്ണയുടെ ഓഫീസില്‍ ഭര്‍ത്താവിന്റെ ബന്ധുവിന് നിയമനം

SEPTEMBER 8, 2026, 4:33 AM

തിരുവനന്തപുരം: വീണ്ടും ബന്ധു നിയമന വിവാദം. മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസില്‍ ഭര്‍ത്താവിന്റെ ബന്ധുവിനെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു.

ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവ് കൃഷ്ണകുമാറിന്റെ സഹോദരന്റെ ഭാര്യാ സഹോദരൻ വി എല്‍ ഹരിക്കാണ് നിയമനം നല്‍കിയത്.ഹരിക്ക് വേണ്ടി എല്ലാദിവസവും രാവിലെയും വൈകീട്ടും വീട്ടിലേക്ക് സര്‍ക്കാര്‍ വാഹനവും എത്തുന്നുണ്ട്.   

vachakam
vachakam
vachakam

സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഫിനാന്‍സ് മാനേജറായിരുന്ന വി എല്‍ ഹരിയെ ആദ്യം അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായും പിന്നീട് സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുമായാണ് നിയമിച്ചത്.

അതേസമയം, യുഡിഎഫ് സര്‍ക്കാരിലെ രണ്ടാമത്തെ ബന്ധു നിയമനമാണിത്.നേരത്തെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവ് ബെന്നി തോമസിനെ നിയമിച്ചത് വിവാദമായിരുന്നു.പിന്നീട് ഇത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ ബെന്നി തോമസ് രാജിവെയ്ക്കുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam