ചെന്നൈ: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിൻ്റെ തമിഴ്നാട് സന്ദർശനത്തോടനുബന്ധിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ യുകെ സന്ദർശനം മാറ്റിവെക്കാൻ ആലോചന. മലേഷ്യൻ പ്രധാനമന്ത്രി ചെന്നൈയിൽ എത്തിയാൽ വിജയ് സ്ഥലത്ത് ഉണ്ടാകണമെന്ന് ഗവർണർ നിദേശിച്ചതായാണ് റിപ്പോർട്ടുകൾ.
ഈ മാസം 11നാണ് മലേഷ്യൻ പ്രധാനമന്ത്രി ദില്ലിയിൽ എത്തുക. 13ന് ചെന്നൈയിൽ എത്താൻ ആണ് അൻവർ ഇബ്രാഹിമിന്റെ ആലോചന. ദില്ലിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് വരുന്ന മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ചെന്നൈയിലെത്തി വിജയ്‍യെ കാണാൻ താൽപര്യം അറിയിച്ചിരുന്നു.
തമിഴ്നാട്ടിലേക്ക് വ്യവസായ നിക്ഷേപങ്ങൾ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബർ 10നാണ് വിജയ് യുകെയിലേക്ക് പോകാൻ നിശ്ചയിച്ചിരുന്നത്. ഇതിന് മുന്നോടിയായി കഴിഞ്ഞയാഴ്ച നയതന്ത്ര പാസ്പോർട്ട് കൈപ്പറ്റിയിരുന്നു.മുഖ്യമന്ത്രിയായ ശേഷമുള്ള വിജയ്‍യുടെ ആദ്യ വിദേശ പര്യടനം കൂടിയാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
