12 ക്രിമിനൽ കേസുകളിൽ പ്രതി;  പിവി അൻവറിന് ബോർഡ്- ചെയർമാൻ സ്ഥാനങ്ങള്‍ നൽകരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ

SEPTEMBER 8, 2026, 4:34 AM

തിരുവനന്തപുരം: നിരവധിയായ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പി.വി. അൻവറിന് ബോർഡ്, കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങൾ നൽകരുതെന്ന് ആവശ്യപ്പെട്ട് ദേശീയ വിവരാവകാശ കൂട്ടായ്മ രംഗത്ത്. 

ഇത് സംബന്ധിച്ച് സംഘടന മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായി കോ-ഓർഡിനേറ്റർ കെ.വി. ഷാജി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെ.എഫ്.സി) നിന്ന് പണം തട്ടിയതും പരിസ്ഥിതിക്ക് കടുത്ത നാശനഷ്ടം വരുത്തിവെച്ച് അനധികൃത തടയണകൾ നിർമ്മിച്ചതും ഉൾപ്പെടെ 12 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ആളാണ് അൻവർ. 

vachakam
vachakam
vachakam

സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്ന കാപ്പ  നിയമപ്രകാരം നടപടിയെടുക്കേണ്ട ഒരാൾക്ക് ബോർഡ് ചെയർമാൻ പദവി നൽകുന്നത് അംഗീകരിക്കാനാകില്ലെന്ന് വിവരാവകാശ കൂട്ടായ്മ ചൂണ്ടിക്കാട്ടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam