സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

SEPTEMBER 8, 2026, 6:06 AM

തിരുവനന്തപുരം: സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ച് ശക്തമായ സമരത്തിലേക്ക് കടക്കാൻ സ്വകാര്യ ബസുടമകൾ . ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷന്റെ സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. 

സമര പ്രഖ്യാപനത്തിന് മുന്നോടിയായി മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കണ്ട് നിവേദനം നൽകാനും സംസ്ഥാനത്തെ മുഴുവൻ ബസുടമ സംഘടനകളെയും ഏകോപിപ്പിച്ച് സംയുക്ത സമരം സംഘടിപ്പിക്കാനും വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ വ്യക്തമാക്കി.

പ്രധാന ആവശ്യങ്ങൾ:

vachakam
vachakam
vachakam

വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധന: കഴിഞ്ഞ 15 വർഷമായി ഉന്നയിക്കുന്ന ആവശ്യത്തിൽ അടിയന്തര തീരുമാനമെടുക്കുക.

മിനിമം നിരക്ക് പരിഷ്കരണം: 2022-ൽ നിശ്ചയിച്ച മിനിമം യാത്രാ നിരക്ക് നിലവിലെ ചെലവുകൾക്ക് അനുസൃതമായി വർദ്ധിപ്പിക്കുക.

ഇന്ധന സബ്‌സിഡി: ബസ് വ്യവസായത്തെ സംരക്ഷിക്കാൻ ഡീസലിന് സബ്‌സിഡി അനുവദിക്കുക.

vachakam
vachakam
vachakam

സ്വകാര്യ ബസ് മേഖലയെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന നിർദ്ദേശങ്ങളൊന്നും സർക്കാരിന്റെ വിദഗ്ധ സമിതി റിപ്പോർട്ടിൽ ഇല്ലെന്നും, നിലവിലെ സാഹചര്യത്തിൽ സർവീസ് നടത്താൻ കഴിയില്ലെന്നുമാണ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നത്. സർക്കാരിന്റെ അന്തിമ നിലപാട് അറിഞ്ഞ ശേഷമാകും സമര തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam