ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിലാക്കിയ കേസ്: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് പോലീസ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

SEPTEMBER 8, 2026, 6:16 AM

ഗുവാഹത്തി: അസമിലെ ബെല്‍തോലയില്‍ ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ പിടിയിലായ ഭര്‍ത്താവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു. കോടതി ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതി രാമാനുജ് ഗോസ്വാമിയില്‍ നിന്ന് കേസിന്റെ തുടരന്വേഷണത്തിന് നിര്‍ണായകമായ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു.

കഴിഞ്ഞ ദിവസം ഹാതിഗാവ് പോലീസ് നടത്തിയ പരിശോധനയിലാണ് ബോട്ടിക് ജീവനക്കാരിയായ റിയ താലൂക്ദാറിന്റെ മൃതദേഹം ജീര്‍ണ്ണിച്ച നിലയിലും, വെട്ടിമാറ്റിയ തല ഫ്രിഡ്ജിനുള്ളില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയിലും കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം മൂന്ന് ദിവസത്തോളം മൃതദേഹത്തോടൊപ്പം ഫ്‌ലാറ്റില്‍ കഴിഞ്ഞ പ്രതിക്ക് കൃത്യത്തില്‍ യാതൊരു പശ്ചാത്താപവുമില്ലെന്ന് പോലീസ് വ്യക്തമാക്കി. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് ക്രൂരകൃത്യത്തിന് പ്രകോപനമായത്.

കേസില്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പുറത്തിറങ്ങിയാല്‍ ഭാര്യയുടെ സുഹൃത്തിനെയും വധിക്കുമെന്ന പ്രതിയുടെ ഭീഷണിയും പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. പ്രതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനൊപ്പം കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തിലും ഹാതിഗാവ് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam