റിമ കല്ലിങ്കൽ നായികയായും സജിൻ ബാബു രചനയും സംവിധാനവും നിർവdbഹിച്ച ‘തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി’ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പുരസ്‌കാര നേട്ടം. അടുത്തടുത്ത ദിവസങ്ങളിൽ ഇന്ത്യയിലും വിദേശത്തുമായി നടന്ന രണ്ട് പ്രധാന ചലച്ചിത്ര മേളകളിൽ ചിത്രം നാല് പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്.
അന്തരിച്ച പ്രമുഖ ബംഗാളി സംവിധായകൻ ഋതുപർണ്ണ ഘോഷിന്റെ സ്മരണാർത്ഥം ആഗസ്റ്റ് 27 മുതൽ 30 വരെ കൊൽക്കത്തയിൽ നടന്ന ഒൻപതാമത് ഋതുരംഗം ഫിലിം ഫെസ്റ്റിവലിൽ ‘തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി’ മികച്ച ഇന്ത്യൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
ചിത്രത്തിലെ പ്രകടനത്തിന് റിമ കല്ലിങ്കൽ മികച്ച നടിക്കുള്ള പുരസ്കാരവും, ഛായാഗ്രഹണത്തിന് ശ്യാമപ്രകാശ് എം. എസ്. മികച്ച ക്യാമറമാനുള്ള പുരസ്കാരവും നേടി. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ ആഗസ്റ്റ് 27 മുതൽ 31 വരെ നടന്ന ബിഗ് സിറ്റി ലൈറ്റ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പുരസ്കാരം സ്വന്തമാക്കി. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മത്സരിച്ച ‘തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം സജിൻ ബാബു നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
