ശബരിമല സ്വര്‍ണക്കൊള്ള: പി എസ് പ്രശാന്ത് ജയില്‍ മോചിതനായി

SEPTEMBER 3, 2026, 9:58 AM

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത് ജയില്‍ മോചിതനായി. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ആരോഗ്യാവസ്ഥ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. പ്രശാന്ത് ജയില്‍ മോചിതനാകുന്നത് അറസ്റ്റിലായി 43 ആം ദിവസമാണ്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

ആദ്യത്തെ ജാമ്യേപക്ഷ തള്ളിയതിനെ തുടര്‍ന്ന് റിമാന്‍ഡില്‍ കഴിയവെ പ്രശാന്തിന് തലയില്‍ രക്തസ്രാവം ഉണ്ടാവുകയും, തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

vachakam
vachakam
vachakam

നിലവിലും അദ്ദേഹം അവിടെ ചികിത്സയിലാണ്. ഈ കേസില്‍ പ്രശാന്തിനൊപ്പം അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡംഗം എ. അജികുമാറിന് ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam