വാഷിങ്ടൺ: ഹൈദരാബാദിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകൾ ആരംഭിക്കാൻ ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയും ലണ്ടൻ യൂണിവേഴ്‌സിറ്റിയും എത്തുന്നതായി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. ഹൈദരാബാദിനെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ സുപ്രധാന നീക്കം.
ഹാർവാർഡ് സർവ്വകലാശാലയും തെലങ്കാനയിൽ കോഴ്‌സുകൾ ആരംഭിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം യുകെ സന്ദർശിച്ച മുഖ്യമന്ത്രി ഓക്‌സ്‌ഫോർഡ്, കേംബ്രിഡ്ജ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തിയിരുന്നു. അമേരിക്കൻ യൂണിവേഴ്‌സിറ്റികളുമായുള്ള ചർച്ചകൾക്കായി അമേരിക്കയിലേക്ക് പോകാൻ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് ഈ പുതിയ പ്രഖ്യാപനങ്ങൾ വന്നിരിക്കുന്നത്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
