'എന്റെ വീടിന് മുന്നില്‍ ഒരുകാലത്തും പൊലീസ് സ്റ്റേഷന്‍ ആരംഭിച്ചിട്ടില്ല'; വാര്‍ത്ത തള്ളി പിണറായി വിജയന്‍

SEPTEMBER 3, 2026, 9:37 AM

തിരുവനന്തപുരം: പിണറായി പണ്ട്യാലമുക്കിലെ 'പ്രവിക്' വീടിന് മുന്നില്‍ മിനി പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന വാര്‍ത്ത തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തന്റെ വീടിന് മുന്നില്‍ ഒരുകാലത്തും പൊലീസ് സ്റ്റേഷന്‍ ആരംഭിച്ചിട്ടില്ലെന്നും സാധാരണ നടപടിക്രമം എന്ന നിലയില്‍ ഒരു പൊലീസ് വാഹനത്തില്‍ പൊലീസ് വന്നുപോയിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. 

ഇത് സംബന്ധിച്ച വാര്‍ത്തകളും പ്രതികരണങ്ങളും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

'എന്നെ വ്യക്തിപരമായി അപമാനിക്കുകയെന്ന പൊതുലക്ഷ്യമാണ് പ്രചരണത്തിന് പിന്നില്‍. പിണറായിയിലെ എന്റെ വീടിനു മുന്നില്‍ പൊലീസ് ഔട്ട്‌പോസ്റ്റ് ഇടുന്നത് പൊലീസിന്റെ ഔദ്യോഗിക നടപടിക്രമത്തിന്റെ ഭാഗമായി മാത്രമാണ്. 

vachakam
vachakam
vachakam

സുരക്ഷാ കാരണങ്ങളാലാണല്ലോ സെക്യൂരിറ്റി ഏര്‍പ്പെടുത്താന്‍ വകുപ്പുതല നടപടികള്‍ സ്വീകരിക്കുക. മന്ത്രി മന്ദിരങ്ങള്‍ക്കു മുന്നില്‍ ഇപ്പോഴും സദാ കാവല്‍ നില്‍ക്കുന്ന ഔട്ട് പോസ്റ്റ് ഡ്യൂട്ടിക്കാരുണ്ട്. ഇതെല്ലാം ഔദ്യോഗികമായ നടപടിക്രമങ്ങളുടെ ഭാഗമാണ്', പിണറായി വിജയന്‍ വിശദീകരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam