പിഎം ശ്രീയില്‍ നിന്ന് ഇനി പിന്മാറാനാകില്ല; വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം ലഭിക്കില്ല: വിഡി സതീശന്‍

SEPTEMBER 3, 2026, 9:42 AM

തിരുവനന്തപുരം: പിഎം ശ്രീയില്‍നിന്ന് ഇനി സംസ്ഥാന സര്‍ക്കാരിന് പിന്‍മാറാനാകില്ലെന്ന് മഖ്യമന്ത്രി വിഡി സതീശന്‍. പിന്‍മാറിയില്‍ വിദ്യാഭ്യാസവകുപ്പിന് കേന്ദ്രസഹായം ലഭിക്കില്ലെന്നും കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ മുഖ്യമന്ത്രി അറിയിച്ചു. പാര്‍ട്ടിയില്‍ കൂടിയാലോചനയില്ലെന്ന രാഷ്ട്രീയ കാര്യസമിതിയിലെ ദീപാദാസ് മുന്‍ഷിയുടെ വിമര്‍ശനം മുഖ്യമന്ത്രി തള്ളി.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പിഎം ശ്രീ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കരുതെന്ന് ഇന്ന് ചേര്‍ന്ന രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കരാര്‍ ഒപ്പിട്ടാല്‍ പിന്‍മാറാനാവില്ലെന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിക്കുകയായിരുന്നു.

പിന്മാറിയാല്‍ കേന്ദ്രസഹായം നഷ്ടമാകുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കിയതായാണ് വിവരം. പാര്‍ട്ടി വികാരം മാനിക്കുന്നതായും ഉപസമിതി റിപ്പോര്‍ട്ട് വന്ന ശേഷമായിരിക്കും തുടര്‍നടപടിയെന്നും പിന്‍മാറാന്‍ സാധ്യമല്ലെന്നാണ് ലഭിച്ച നിയമപോദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

സര്‍ക്കാര്‍ പാര്‍ട്ടി ഏകോപനമില്ലെന്നും ദീപാദാസ് മുന്‍ഷി യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഏകോപനം വേണമെന്നും അവര്‍ പറഞ്ഞു. സര്‍ക്കാരിലുള്ള കെപിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പുതിയ കെപിസിസി പ്രസിഡന്റ് വേണമെന്ന് പിജെ കുര്യന്‍, കെസി ജോസഫ്, രാജ് മോഹന്‍ ഉണ്ണിത്താന്‍ എന്നിവർ ആവശ്യപ്പെട്ടു .

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam