ആറുവരി ദേശീയപാതയില്‍ തെറ്റായ ദിശയില്‍ സര്‍വീസ് നടത്തി; 'കൃതിക' ബസിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

SEPTEMBER 3, 2026, 8:02 AM

കോഴിക്കോട്: ആറുവരി ദേശീയപാതയില്‍ തെറ്റായ ദിശയില്‍ സര്‍വീസ് നടത്തിയ 'കൃതിക' ബസിന് വീണ്ടും പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. 7,500രൂപയാണ് ബസിന് പിഴ ചുമത്തിയിരിക്കുന്നത്.

കൊയിലാണ്ടി തിരുവങ്ങൂര്‍ - പൂക്കാട് ഭാഗത്ത് വെച്ചായിരുന്നു സംഭവം.നിയമലംഘനം നടത്തിയ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.ബസിന്റെ ഡ്രൈവര്‍ എടപ്പാളില്‍ നിര്‍ബന്ധിത റോഡ് സുരക്ഷ പരിശീലനം പൂര്‍ത്തിയാക്കണമെന്നും എംവിഡി നിര്‍ദേശിച്ചിട്ടുണ്ട്. 

അതേസമയം, പയ്യോളിയില്‍ ഇറങ്ങേണ്ട യാത്രക്കാരിയെ സര്‍വീസ് റോഡിലെ ബസ് സ്റ്റോപ്പില്‍ ഇറക്കാതെ ഉയരപ്പാതയില്‍ ഇറക്കിവിട്ടാണ് കൃതിക ബസ് ആദ്യം വിവാദത്തിലായത്.ഓഗസ്റ്റ് 24നായിരുന്നു സംഭവം നടന്നത്.

vachakam
vachakam
vachakam

ആറുവരി പാതയില്‍ ഇറങ്ങേണ്ടി വന്ന യാത്രക്കാരിയെ നാട്ടുകാര്‍ കോണി ഉപയോഗിച്ച് പിന്നീട് താഴെയിറക്കുകയാണ് ഉണ്ടായത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam