കൊച്ചി: അങ്കമാലി കറുകുറ്റിയിൽ വാടകവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ലോട്ടറി കച്ചവടം നടത്തിയിരുന്ന തിരുവനന്തപുരം കരുംകുളം സ്വദേശി ഫ്ലോറൻസിയെ (36) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്.രാവിലെയായിട്ടും അനക്കമൊന്നും ഇല്ലാത്തതിനെത്തുടർന്ന് അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് മുറിക്കുള്ളിൽ മൃതദേഹം കണ്ടെത്തുന്നത്.
വീട്ടിൽ നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. കൊലപാതകമെന്നാണ് സംശയം.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
