തിരുവനന്തപുരം: തളിപ്പറമ്പ്, പയ്യന്നൂർ പ്രസംഗങ്ങളിലെ പരാമർശങ്ങളിൽ പിണറായി വിജയനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ വോട്ട് ചെയ്യാൻ അംഗങ്ങൾക്ക് അവകാശമില്ല. പാർട്ടി സ്ഥാനാർത്ഥികൾക്ക് അനുകൂലമായി നിൽക്കാത്തതിനെ വിമർശനാത്മകമായി ചൂണ്ടിക്കാണിക്കുകയാണ് പിണറായി ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനങ്ങൾ എങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടു എന്നുള്ള കാര്യങ്ങളാണ് പിണറായി വിശദീകരിച്ചതെന്നും പറഞ്ഞതെല്ലാം ശരിയാണെന്നും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
അതേസമയം, പാർട്ടിക്കാണോ ജനങ്ങൾക്ക് ആണോ തെറ്റുപറ്റിയത് എന്ന ചോദ്യത്തിന് എംവി ഗോവിന്ദൻ പ്രതികരിച്ചില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
