തൃശ്ശൂർ: കുന്നംകുളത്തെ പൊലീസ് മർദനത്തിൽ രാഷ്ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടതെന്ന് സർക്കാരിനെയും കെപിസിസി നേതാക്കളെയും ഓർമിപ്പിച്ച് മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്ത്.
ഭയപ്പെടേണ്ട ഞങ്ങൾ കൂടെയുണ്ട് എന്ന് പറഞ്ഞവർ വാക്ക് പാലിക്കണമെന്നാണ് ദൃശ്യങ്ങൾ പുറത്തുവന്ന് ഒരു വർഷത്തിനിപ്പുറം സുജിത്ത് സർക്കാറിനോടും കെപിസിസി നേതൃത്വത്തോടും ആവശ്യപ്പെടുന്നത്.
രണ്ട് കൊല്ലം നീണ്ട നിയമ പോരാട്ടങ്ങൾ ഒടുവിലാണ് മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സുജിത്തും സംരക്ഷകനായ കോൺഗ്രസ് നേതാവ് വർഗീസ് ചൊവ്വന്നൂരും ചേർന്ന് ശേഖരിച്ചത്.
ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇന്നത്തെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കെപിസിസി അധ്യക്ഷനും സുജിത്തിനെ കാണാനെത്തി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
അതേ സർക്കാർ അധികാരത്തിൽ വന്നിട്ടും അന്വേഷണം എങ്ങും എത്താത്തതാണ് സുജിത്തിനെയും വർഗീസ് ചൊവ്വന്നൂരിനെയും പ്രകോപിപ്പിച്ചത്. അന്വേഷണത്തിനുള്ള സ്വാഭാവിക കാലതാമസം മാത്രമാണ് ഇപ്പോഴുള്ളതൊന്നും സുജിത്തിനൊപ്പം തന്നെയാണ് പാർട്ടിയും സർക്കാരുമെന്ന് കോൺഗ്രസ് നേതാക്കളും വിശദീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
