തിരുവനന്തപുരം: അർജൻ്റീന ടീമിനെയും മെസ്സിയെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
അന്വേഷണ ചുമതല നൽകിയിരിക്കുന്നത് എഡിജിപി പി വിജയനാണ്.രണ്ട് എസ്പിമാരും സംഘത്തിലുണ്ടാകും. കൂടാതെ, ക്രൈംബ്രാഞ്ച്, വിജിലൻസ്, ലോക്കൽ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തും.
അതിനിടെ, തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാം എന്ന് നിയമോപദേശം നൽകിയിട്ടുണ്ട്.സ്പോൺസറെ തിരഞ്ഞെടുത്തതിലെ ക്രമക്കേടിൽ വിശദ അന്വേഷണം നടത്തുകയും സ്റ്റേഡിയം ചട്ടങ്ങൾ ലംഘിച്ചു കൈമാറിയതും അന്വേഷിക്കും.
ഇതിനുപുറമെ മുൻ കായിക മന്ത്രി അബ്ദുറഹ്മാന്റെ വിദേശയാത്രയും അന്വേഷിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
